Mamata Banerjee | പശ്ചിമ ബംഗാളിൽ മമതാ മോദി പോര്

2019-02-04 30

സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാൾ പൊലീസ് നടപടി സോളിസിറ്റർ ജനറൽ ഇന്ന് സുപ്രീം കോടതിയിൽ പരാമർശിക്കും. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലാണ് രാവിലെ പത്തരയ്ക്ക് വിഷയം ഉന്നയിക്കുക.അതേസമയം ചീഫ് സെക്രട്ടറിയിൽ നിന്നും ഡിജിപിയിൽ നിന്നും വിവരങ്ങൾ തേടിയെന്ന് പശ്ചിമബംഗാൾ ഗവർണ്ണർ കെഎൻ ത്രിപാഠി പറഞ്ഞു. തുടർനടപടി പരസ്യപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പശ്ചിമ ബംഗാളിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ശാരദ ചിറ്റ് ഫണ്ട് കുംഭകോണക്കേസുമായി ബന്ധപ്പെട്ട് കൊൽക്കത്ത പോലീസ് മേധാവി രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സിബിഐ സംഘത്തെയാണ് ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തത്.മുഖ്യമന്ത്രി മമതാ ബാനർജിയുടെ പിന്തുണയോടെയാണ് അറസ്റ്റ്.

Videos similaires